Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരുന്നുകാർക്ക് വിളമ്പാം സ്പെഷ്യൽ കാരറ്റ് മിൽക്ക് ഷേക്ക്

text_fields
bookmark_border
Special Carrot Milkshake
cancel
camera_alt

സ്പെഷ്യൽ കാരറ്റ് മിൽക്ക് ഷേക്ക്

Listen to this Article

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള വെജിറ്റബിൾ ആണ് കാരറ്റ്. എന്നാൽ, ഇതുകൊണ്ടൊരു ടേസ്റ്റി കാരറ്റ് ഷേക്ക് തയാറാക്കിയാലോ...

ചേരുവകൾ:

  • കാരറ്റ് - വലുത് 3 എണ്ണം
  • നേന്ത്രപഴം - 1 വലുത്
  • പാൽ - 1 ലിറ്റർ
  • പഞ്ചസാര - ആവശ്യത്തിന്
  • ഐസ്ക്രീം - 1 ക്യൂബ്
  • കാഷ്യൂ നട്ട്സ് - കുറച്ച്

തയാറാക്കേണ്ടവിധം:

കാരറ്റ് തൊലികളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മാറ്റുക. ശേഷം നന്നായി വേവിച്ച് ഊറ്റിവക്കുക. നേന്ത്രപഴം തൊലികളഞ്ഞ് വേവിച്ചുവെച്ച കാരറ്റ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം.

ഇതിലേക്ക് തണുപ്പിച്ച് കട്ടയായ പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അടിക്കണം. എല്ലാം നന്നായി അരഞ്ഞ് തിക്ക് കൺസിസ്റ്റൻസി ആയാൽ കാരറ്റ് മിൽക്ക് ഷേക്ക് റെഡി. ഇതിന് മുകളിലേക്ക് ഒരു ക്യൂബ് ഐസ്ക്രീം കൂടെ ചേർത്ത് അൽപം കാഷ്യൂ നട്ട്സ് കൂടെ ഇട്ട് സെർവ് ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Special Carrot Milkshake to be served to guests
Next Story