Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊട്ടറ്റോ വെഡ്ജസ് വീട്ടിൽ തയാറാക്കാം

text_fields
bookmark_border
potato wedges
cancel

ചേരുവകൾ:

  • ഉരുളക്കിഴങ്ങ് : 3 എണ്ണം
  • ചോളപൊടി : 1/4 കപ്പ്
  • മുളക്‌ ചതച്ചത് : 1 ടീസ്പൂൺ
  • ഓർഗാനോ: 1 ടീസ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • എണ്ണ : വറുക്കാൻ

തയാറാക്കേണ്ടവിധം:

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തിൽ കഷ്ണങ്ങൾ ആക്കി അഞ്ച് മിനിറ്റ് പച്ച വെള്ളത്തിൽ ഇട്ടുവെച്ചതിനു ശേഷം മൂന്നു മിനിട്ട് ഉപ്പിട്ടു വേവിക്കുക. ശേഷം വെള്ളം കളഞ്ഞ് തണുക്കാൻ വെക്കുക. തണുത്തതിന് ശേഷം കുറച്ചു എണ്ണ ഒഴിച്ച് യോജിപ്പിക്കുക.

തുടർന്ന് ബാക്കി എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക. പൊട്ടറ്റോ വെഡ്ജസ് തയ്യാർ. തക്കാളി സോസിൽ മുക്കി ചായക്കൊപ്പം കഴിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - potato wedges recipe How to make
Next Story