Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്ലിയില കൊണ്ടൊരു കിടിലൻ പുലാവ്

text_fields
bookmark_border
Malliyila Pulao
cancel

ചേരുവകൾ:

  • സവാള- ചെറിയ കഷണം
  • ഗ്രാമ്പു- 8
  • കുരുമുളക്- 1/2 ടീസ്​പൂൺ
  • പട്ട- ചെറിയ കഷണം
  • പച്ചമുളക്- 2
  • മല്ലിയില- ഒരുപിടി

ഇവയെല്ലാം മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക

  • ബസ്​മതി അരി വേവിച്ചത്- 3 കപ്പ്
  • നെയ്യ്- 1 ടീസ്​പൂൺ
  • ബേ ലീഫ്- 2
  • കശുവണ്ടി- 10 എണ്ണം
  • സവാള- പകുതി
  • തക്കാളി- ചെറുത്
  • ബീൻസ്- 1/4 കപ്പ്
  • കാരറ്റ്- 1/4 കപ്പ്
  • കാപ്സികം- 1/4 കപ്പ്
  • ഗ്രീൻപീസ്- 2 ടേബ്​ൾ സ്​പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

പാനിൽ നെ​െയ്യാഴിച്ച് ബേ ലീഫ്, കശുവണ്ടി ചേർത്ത് വഴറ്റുക. ശേഷം അരിഞ്ഞുവെച്ച സവാള ചേർക്കുക. ഇത് നന്നായി വഴന്നുവന്നാൽ തക്കാളി ചേർത്തിളക്കാം. ശേഷം ചെറുതായി അരിഞ്ഞ ബീൻസ്, കാരറ്റ്, കാപ്സികം ഇവയെല്ലാം ചേർത്ത് വഴറ്റുക.

ഗ്രീൻപീസും ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നുവന്നാൽ നേര​േത്ത അരച്ച മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞാൽ വേവിച്ചുവെച്ച ബസ്മതി അരി ഇതിലേക്ക് ചേർത്ത് മസാലയിൽ നന്നായി മിക്സ് ചെയ്തെടുക്കാം. മല്ലിയില പുലാവ് റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malliyila Pulao, How To Make
Next Story