Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'രിജ്ല'യുടെ ഇല കൊണ്ട് ഫത്തൂഷ് സലാഡ്
text_fieldsbookmark_border
സലാഡ് ഫത്തൂഷ്
പ്രധാനപ്പെട്ടൊരു ജോർഡന്‍ സലാഡ് വിഭവമാണ് ഫത്തൂഷ്. നമ്മുടെ നാട്ടിലെ മഷിത്തണ്ട് ചെടിപോലെ അറബ് നാടുകളില്‍ വ്യാപകമായി കാണുന്ന 'രിജ്ല'യുടെ ഇല കൊണ്ട് ഉണ്ടാക്കുന്ന സലാഡാണിത്.
ചേരുവകൾ:
- കക്കിരി -അഞ്ച്
- തക്കാളി -രണ്ട്
- പച്ച കാപ്സിക്കം മുളക് -ഒന്ന്
- ഉള്ളിത്തണ്ട് -ഒന്ന്
- കസ് ഇല (Litus)- ഒരു കൂട്
- രിജ്ല ഇല -ഒരു പിടി
- പുതിനയില -ഒരു പിടിയുടെ പാതി
- നാരങ്ങ -രണ്ട്
- ആപ്പിള്‍ വിനാഗര്‍ -രണ്ട് സ്പൂണ്‍
- ഒലിവ് എണ്ണ -നാല് സ്പൂണ്‍
- വെളുത്ത കുരുമുളകുപൊടി -കാല്‍ സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ഉണങ്ങിയ പുതിനയില പൊടി -ഒരു സ്പൂണ്‍
- സുമാക്ക് -ഒരു സ്പൂണ്‍
തയാറാക്കേണ്ടവിധം:
ഖുബ്സ് അല്ലെങ്കിൽ ചപ്പാത്തി -ആവശ്യത്തിന് (ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുത്തിട്ട്. അൽപം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം). രിജ്ല ഇല, പുതിനയില എന്നിവ തണ്ടുകളില്‍നിന്ന് ഓരോ ഇലയായി ഇറുത്തെടുക്കണം. കക്കിരി, തക്കാളി, കാപ്സിക്കം, ഉള്ളിത്തണ്ട്, കസ് ഇല (Litus) എന്നിവ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം.
റൊട്ടിയും അതുപോലെ ഡയമണ്ട് ആകൃതിയില്‍ അരിഞ്ഞെടുക്കണം. ശേഷം അതില്‍ ഒലിവ് എണ്ണ, ആപ്പിള്‍ വിനാഗര്‍, ഉപ്പ്, കുരുമുളക്, പഞ്ചസാര, ഉണക്ക പുതിനയില പൊടി, സുമാക്ക് പൊടി എന്നിവയുടെ മിശ്രിതം ചേര്‍ക്കണം. സലാഡ് ഫത്തൂഷ് റെഡി.
Next Story

