Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ്​ മാധ്യമം നടത്തിയ ഡെസർട്ട്​ മാസ്​റ്റർ പാചക മത്സരതിലെ വിജയികൾ അവതരിപ്പിച്ച റെസീപ്പികൾ

text_fields
bookmark_border
ഗൾഫ്​ മാധ്യമം നടത്തിയ ഡെസർട്ട്​ മാസ്​റ്റർ പാചക മത്സരതിലെ വിജയികൾ അവതരിപ്പിച്ച റെസീപ്പികൾ
cancel

മോൾടെൻ കസ്സാവ

കപ്പകൊണ്ടുണ്ടാക്കാവുന്ന ഡെസർട്ട്​ വിഭവമാണിത്​. സ്​റ്റീമിഡ് കസാവ കേക്ക്, പംകിൻ ടാപ്പിയോക പേര്ൾ സോസ്, പിസ്​താചിയോ ടാപ്പിയോക്ക ട്രഫ്‌ൾ എന്നിവയാണ്​ മോൾ​ട്ടെൻ കസ്സാവയിൽ വരുന്നത്​. ഓരോന്നും എങ്ങിനെയാണ്​ ഉണ്ടാക്കുന്നത്​ എന്ന്​ നോക്കാം:

സ്​റ്റീമിഡ് കസ്സാവ കേക്ക്​

ചേരുവകൾ:

  • കപ്പ: ഒരു കപ്പ് വേവിച്ച് ഉടച്ചത്
  • തേങ്ങാപാൽ: 1/4 കപ്പ്‌
  • അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക്:- 1/4 കപ്പ്‌
  • അബീവിയ നാല്​ കണ്ടൻസ്ഡ് മിൽക്ക്​:- 1/2 കപ്പ്‌
  • പഞ്ചസാര: നാല്​ ടേബിൾസ്പൂൺ
  • മുട്ട: നാല്​
  • ബ്രെഡ്: മൂന്ന്​

എല്ലാ ചേരുവകളും നന്നായി മിക്സ്‌ ചെയ്ത് എണ്ണ തടവിയ മോൽഡിൽ ഒഴിക്കുക. ഇത് അപ്പച്ചെമ്പിൽ ഇറക്കി വെച്ച് 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. 30 മിനിറ്റിന് ശേഷം ചൂടാറിയാൽ മോൽഡിൽ നിന്നും മാറ്റി സെർവിങ് ഡിഷിലേക്കു മാറ്റിവെക്കുക.

പംകിൻ ടാപ്പിയോക പേർൾ സോസ്:

ചേരുവകൾ:

  • മത്തങ്ങ: രണ്ട്​ കപ്പ്‌
  • കണ്ടൻസ്ഡ് മിൽക്ക്: ഒരു ക്യാൻ
  • അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക്​:- 1/4 കപ്പ്‌
  • അബീവിയ കണ്ടൻസ്ഡ് മിൽക്ക്:- 1/4 കപ്പ്​
  • ടാപ്പിയോക്ക പേർൾസ്: -1/4 കപ്പ്‌
  • ആൽമണ്ട്​: - 1/4 കപ്പ്‌

കണ്ടൻസ്ഡ് മിൽക്ക് 30 മിനിറ്റ്​ കുക്ക് ചെയ്തെടുക്കുക. ടാപിയോക്ക പേർൾസും മത്തങ്ങയും വെള്ളത്തിൽ വേവിച്ച് മാറ്റിവെക്കുക. ഒന്ന്​ മുതൽ നാല്​ വരെ ചേരുവകൾ നന്നായി ബ്ലൻഡ് ചെയ്ത ശേഷം ടാപ്പിയോക്ക പേര്ൾസും ആല്മണ്ട്സും ചേർകുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച കസ്സാവ കേക്കിനൊപ്പം സെർവർ ചെയ്യാം.

പിസ്താചിയോ ടാപ്പിയോക്ക ട്രഫ്‌ൾ:

ചേരുവകൾ:

  • കപ്പ: അര കപ്പ്‌ വേവിച്ച് ഉടച്ചത്
  • വൈറ്റ്​ ചോക്ലേറ്റ്: അര കപ്പ്‌ മെൾറ്റ്​ ചെയ്തത്
  • പിസ്‌ത: അര കപ്പ്‌ പൊടിച്ചത്
  • എഡിബിൾ റോസ് പെറ്റൾസ്: അഞ്ച്​ ഗ്രാം

കപ്പയും ചോക്ലേറ്റും പിസ്​തയും നന്നായി മിക്സ്‌ ചെയ്ത് ചെറിയ ഉരുളകളിലാക്കി വക്കുക. ഇത് പിസ്‌ത പൊടിച്ചതും റോസ് പെറ്റൽസും വെച്ച് അലങ്കരിച്ച്​ സെർവ് ചെയ്യാം.

ഉദായത്ത്​ ഷാൻ (ഒന്നാം റണ്ണർ അപ്പ്​)

കസവ മത്തങ്ങ മധുരപലഹാരം

ചേരുവകൾ:

  • മരച്ചീനി അരിഞ്ഞത് പാകം ചെയ്തത്: അര കപ്പ്
  • മത്തങ്ങ അരിഞ്ഞ് പാകം ചെയ്തത്: കാൽ കപ്പ്
  • പാൽ: രണ്ട്​ ടേബ്​ൾ സ്​പൂൺ
  • ക്രീം: 1/4 കപ്പ്
  • ക്രീം ചീസ്: 1/4 കപ്പ്
  • കോൺ​േഫ്ലാർ: ഒന്നര ടേബ്​ൾ സ്​പൂൺ
  • പഞ്ചസാര: ഒരു ടേബ്​ൾ സ്​പൂൺ
  • കണ്ടൻസ്ഡ് മിൽക്: ഒരു ടേബ്​ൾ സ്​പൂൺ
  • ഉപ്പ്​: ആവശ്യത്തിന്.

മുകളിൽ പറഞ്ഞവയെല്ലാം വേവിച്ച് കസ്റ്റാർഡ് ഫില്ലിംഗ് ഉണ്ടാക്കി ഫ്രീസറിൽ സൂക്ഷിക്കുക

പാൻകേക്ക്:

  • മത്തങ്ങ പ്യൂരി: രണ്ട്​ ടേബ്​ൾസ്​പൂൺ
  • മൈദ: നാല്​ ടേബ്​ൾ സ്​പൂൺ
  • പാൽ: ഒരു കപ്പ്.
  • ഉപ്പ്: ആവശ്യത്തിന്​

ഒരു ചട്ടിയിൽ നേർത്ത പാൻകേക്ക് തയ്യാറാക്കുക. ശേഷം ഓരോ പാൻ കേക്കിലും കസ്​റ്റാർഡ് ഫില്ലിംഗ് ചേർത്ത് റോൾ ചെയ്യുക. വെണ്ണയിൽ പാൻ കേക്ക് ടോസ്​റ്റ്​ ചെയ്ത് തണുപ്പിക്കാൻ സൂക്ഷിക്കുക.

കാരമൽ സോസ്:

ചൂടുള്ള പാത്രത്തിൽ രണ്ട്​ ടേബ്​ൾ സ്പൂൺ പഞ്ചസാര ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ അതിലേക്ക് വെണ്ണ, ക്രീം, വാനില എസെൻസ് എന്നിവ ചേർക്കുക. കാരാമൽ സോസും പഞ്ചസാര ക്രിസ്​റ്റലും വറുത്ത അണ്ടിപ്പരിപ്പും വറുത്ത കാവയും ചേർത്ത് വിളമ്പുക. ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് ഗനാഷെ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.

ഫെമിന സുധീർ (രണ്ടാം റണ്ണർഅപ്പ്​)

ടാപ്റൂട്ട് പോമകാരോ ഡിലൈറ്റ്:

ചേരുവകൾ:

  • മത്തങ്ങ: 200 ഗ്രാം
  • കപ്പ: 250 ഗ്രാം
  • പഞ്ചസാര: 1/4 കപ്പ്‌
  • പാൽ: ഒരു കപ്പ്‌
  • ആരോറൂട്ട്: ആവശ്യത്തിന്
  • ബട്ടർ: രണ്ട്​ ടേബ്​ൾ സ്പൂൺ
  • വിപ്പിങ്​ ക്രീം: 3/4 കപ്പ്‌
  • ഹണി ക്രീം: ആവശ്യത്തിന്
  • മിൽക്ക്മെയ്ഡ്: മധുരത്തിന്​

തയാറാക്കുന്ന വിധം:

കപ്പ, മത്തങ്ങ എന്നിവ നന്നായി വേവിച്ചു വെക്കുക. ബട്ടർ, പഞ്ചസാര, പാൽ എന്നിവ ചൂടായി വരുമ്പോൾ അതിലേക്കു ആരോറൂട്ട് കൂടെ ഇട്ടു വേവിച്ചു വെച്ച മിക്സ്‌ ഒന്ന് ഉടച്ചു ചേർക്കുക. മധുരത്തിനു അബീവിയ മിൽക്ക് മെയ്ഡ് കൂടെ ഒഴിച്ചു മിക്സ്‌ ആയി വരുമ്പോൾ തീ ഓഫ്‌ ചെയ്ത്​ ബൗളിൽ ഒഴിച്ചു വെക്കുക. മറ്റൊരു ബൗളിൽ ക്രീം ബീറ്റ് ചെയ്തു ഹണിക്രീം, അബീവിയ മിൽക്ക്മെയ്ഡ് ചേർത്ത് മിക്സ്‌ ചെയ്യണം. ഇത്​ കപ്പ മിക്സി​െൻറ മുകളിൽ ഒഴിച്ചു സെറ്റ് ചെയ്യാം. ഡെക്കറേഷൻ ചെയ്യാൻ കോകോനട്ട് ക്യാരമേൽ ചെയ്തു ഇട്ടു കൊടുക്കാം. ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulfmadhyamam desert master grand finale
Next Story