Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എത്ര കഴിച്ചാലും മതിയാവില്ല ബദാം-സേമിയ പായസം

text_fields
bookmark_border
Badam-Semiya Payasam, Payasam
cancel

ചേരുവകൾ:

  • സേമിയ - 1 കപ്പ്
  • ബദാം - 8 എണ്ണം (പൊടിച്ചത്)
  • പാൽ - 1/2 ലിറ്റർ
  • മിൽക് മെയ്ഡ് - 1/2 ടിൻ
  • അണ്ടിപ്പരിപ്പ് - 5 എണ്ണം (പൊടിച്ചത്)
  • ഏലക്കാപൊടി - 1/2 ടീസ്പൂൺ
  • നെയ്യ് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം:

സേമിയ നെയ്യിൽ ഇട്ട് വറുക്കുക. ചൂടാവുമ്പോൾ കോരുക. പാൽ തിളപ്പിച്ച് വറുത്ത സേമിയായും പൊടിച്ച ബദാമും പൊടിച്ച അണ്ടിപരിപ്പും തമ്മിൽ ചേർക്കുക. ഇത് ഒരു ഉരുളിയിലേക്ക് പകർന്ന് അടുപ്പത്ത് വെക്കുക.

മിൽക് മെയ്ഡും ഏലക്കാപൊടിയും ചേർത്തിളക്കുക. സേമിയ നന്നായി വേവുമ്പോൾ വാങ്ങാവുന്നതാണ്. കൂടുതൽ മധുരം വേണമെന്നുള്ളവർ അൽപം കൽക്കണ്ടം കൂടി പൊടിച്ചിടുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Almond-Semiya Payasam / Badam-Semiya Payasam -How To Make
Next Story