Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ വലിയ സിനിമകൾ ചെയ്യുമ്പോൾ അവർ സ്വർഗത്തിൽനിന്ന് കാണുന്നുണ്ടാകും’; മാതാപിതാക്കളുടെ ഓർമകൾ പങ്കുവെച്ച് ഷാറൂഖ് ഖാൻ

text_fields
bookmark_border
‘ഞാൻ വലിയ സിനിമകൾ ചെയ്യുമ്പോൾ അവർ സ്വർഗത്തിൽനിന്ന് കാണുന്നുണ്ടാകും’; മാതാപിതാക്കളുടെ ഓർമകൾ പങ്കുവെച്ച് ഷാറൂഖ് ഖാൻ
cancel

താൻ വലിയ സിനിമകൾ ചെയ്യുമ്പോൾ അത് തന്റെ മാതാവിനും പിതാവിനും സ്വർഗത്തിലിരുന്ന് കാണാൻ കഴിയുന്നുണ്ടാവുമെന്ന് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ. ലൊകാർനോ ഫിലിം ഫെസ്റ്റിവലിനെത്തിയ അദ്ദേഹം ലൊകാർനോ മീറ്റ്സ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. ഞാൻ സിനിമയിൽ എത്തുമ്പോഴേക്കും മാതാപിതാക്കൾ മരിച്ചിരുന്നെന്നും വലിയ സിനിമകൾ ചെയ്യുമെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നുവെന്നും വെളിപ്പെടുത്തിയ ഷാറൂഖ്, എന്റെ മാതാവ് ഒരു നക്ഷത്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

‘ഞാൻ സിനിമയിൽ എത്തുമ്പോഴേക്കും മാതാപിതാക്കൾ മരിച്ചിരുന്നു. ചില കാരണങ്ങളാൽ, ഞാൻ വലിയ സിനിമകൾ ചെയ്യുമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. അങ്ങനെ എന്റെ മാതാപിതാക്കൾക്ക് സ്വർഗത്തിൽനിന്ന് കാണാൻ കഴിയും. ഇതൊരു ‘ബാലിശമായ ചിന്ത’യായിരിക്കാം. എന്നാൽ, എന്റെ മാതാവ് ഒരു നക്ഷത്രമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു’ -ഷാറൂഖ് ഖാൻ പറഞ്ഞു.

ഷാറൂഖിന്റെ അടുത്തിടെ പുറത്തിറങ്ങിയ ജവാൻ ആഗോള ബോക്സോഫിസിൽനിന്ന് 1,150 കോടിയോളവും പത്താൻ 1,055 കോടിയും കലക്ഷൻ നേടി ബോളിവുഡിൽ പുതിയ റെക്കോഡുകൾ കുറിച്ചിരുന്നു. നിലവിൽ സുജോയ് ഘോഷിന്റെ ‘കിങ്’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'They can be watching from heaven when I make big films'; Shah Rukh Khan shares memories of his parents
Next Story