Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററുകളിൽ പ്രേക്ഷകരെ ഈറനണിയിച്ച 'അൻപേ...'; തുടരും പുതിയ വിഡിയോ ഗാനം പുറത്ത്

text_fields
bookmark_border
തിയറ്ററുകളിൽ പ്രേക്ഷകരെ ഈറനണിയിച്ച അൻപേ...; തുടരും പുതിയ വിഡിയോ ഗാനം പുറത്ത്
cancel

തുടരുമിലെ പുതിയ വിഡിയോ ​ഗാനം റിലീസ് ചെയ്തു. അൻപേ.. എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്‍റെ കഥാപാത്രമായ ഷൺമുഖന് തന്‍റെ മാസ്റ്ററുമായുള്ള ആത്മബന്ധം അവതരിപ്പിക്കുന്ന ഗാനമാണ് പുറത്തു വന്നത്. ജേക്സ് ബിജോയ് ആണ് സം​ഗീതം ഒരുക്കിയത്. ​ഗോവിന്ദ് വസന്ത ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ എഴുതിയത് മണി അമുദവൻ ആണ്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫിസില്‍നിന്ന് മാത്രം 100 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി 'തുടരും' മാറിയിരുന്നു. ആഗോള കലക്ഷനില്‍ ചിത്രം 200 കോടി പിന്നിടുകയും ചെയ്തു.

വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയായിരുന്നു തുടരും പ്രദർശനത്തിന് എത്തിയത്. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

‘തുടരും’ മോഹന്‍ലാലിന്‍റെ കരിയറിലെ 360ാം ചിത്രമാണ്. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലായാള ചിത്രമാണ് തുടരും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thudarum video song anpe
Next Story