Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സുന്ദരനായവനേ...'; ഹലാല്‍ ലവ് സ്റ്റോറിയുടെ വിഡിയോ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
സുന്ദരനായവനേ...; ഹലാല്‍ ലവ് സ്റ്റോറിയുടെ വിഡിയോ ഗാനം പുറത്തിറങ്ങി
cancel

സക്കരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ ഗാനം പുറത്തിറങ്ങി. മുഹ്സിന്‍ പരാരിയുടെ വരികൾക്ക് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കിയത്.

ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15നാണ്‌‌ സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ടീസറിനും ട്രൈലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂപ്പർ ഹിറ്റ് സിനിമ 'സുഡാനി ഫ്രം നൈജീരി'യക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ. സൈജു ശ്രീധരന്‍ എഡിറ്റിങ്ങും അജയ് മേനോന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story