Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീനാക്ഷിയുടെ 'അമീറ'യിലെ ആദ്യ ഗാനം റിലീസായി

text_fields
bookmark_border
മീനാക്ഷിയുടെ അമീറയിലെ ആദ്യ ഗാനം റിലീസായി
cancel

ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അമീറ'യിലെ ആദ്യ ഗാനം റിലീസായി. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇന്ദ്രന്‍സ് തുടങ്ങി നാല്‍പതോളം താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. അനൂപ് ജേക്കബ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്‍റെ ആലാപനം നവാഗതയായ ഫാത്തിമ തസ്നീം ആണ്. കോ​വി​ഡ് ഭീ​ഷ​ണിയെ മറികടന്ന് ചി​ത്രീ​ക​രി​ച്ച "അ​മീ​റാ' ഉടന്‍ റിലീസാകും.

പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മാണ് ചിത്രം പറയുന്നത്. ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം ര​മേ​ഷ്, കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നൂ​പ് ആ​ര്‍. പാ​ദു​വ, സ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. ജി.​ഡ​ബ്ല്യു.​കെ എ​ന്‍റര്‍​ടെ​യ്ന്‍​മെ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​നി​ല്‍ കു​മാ​ര്‍ ചിത്രം നി​ര്‍​മി​ക്കു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 21 ദി​വ​സം​കൊ​ണ്ടാ​ണ് അ​മീ​റ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര​വ​ധി വെ​ല്ലു​വി​ളി​കാ​ണ് അ​മീ​റ​യു​ടെ ക്രൂ​വി​നു നേ​രി​ടേ​ണ്ടി വ​ന്ന​ത്.

പി. പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ സനല്‍ രാജിയാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, , ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mazha Vande Video Song Ameera Movie Meenakshi
Next Story