Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ഗായിക ചിന്മയിക്ക് നോട്ടീസ് അയച്ച് കൗശികി ചക്രവർത്തി

text_fields
bookmark_border
പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ഗായിക ചിന്മയിക്ക് നോട്ടീസ് അയച്ച് കൗശികി ചക്രവർത്തി
cancel

ചെന്നൈ: തമിഴ് ഗാനമായ ‘വാന്മതി’യിൽ തന്റെ സംഗീതം അനുമതിയില്ലാതെയും ക്രെഡിറ്റ് നൽകാതെയും പകർത്തിയെന്നാരോപിച്ച് പ്രശസ്ത ഗായിക ചിന്മയി ശ്രീപദക്കും സംഗീത സംവിധായകൻ ശബീർ സുൽത്താനും ലീഗൽ നോട്ടീസ് അയച്ച് ഗായിക കൗശികി ചക്രവർത്തി. താൻ 2015ൽ ദർബാർ ഫെസ്റ്റിവലിൽ ആലപിച്ച വരികളും വോക്കലുകളുമാണ് അനുമതിയില്ലാതെ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കൗശികി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ലീഗൽ നോട്ടീസ് അയച്ചതെന്ന് കൗശികി പറഞ്ഞു. തങ്ങളുടെ സംഗീതവും കലാകാരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു. കൗശികിയുടെ ആവശ്യത്തെത്തുടർന്ന് നിലവിൽ ഈ പാട്ട് ഷബീറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇതിനിടെ കൗശികിയുടെ ആരോപണങ്ങളോടും നിയമനോട്ടീസിനോടും പ്രതികരിച്ച് ചിന്മയി ശ്രീപാദ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രസ്താവന പങ്കുവെച്ചു. കൗശികിയുടെ ഇൻസ്റ്റഗ്രാം റീലിനെക്കുറിച്ച് അറിഞ്ഞതായും അവരുടെ നിയമസംഘത്തിൽനിന്ന് നിയമനോട്ടീസ് ലഭിച്ചതായും ചിന്മയി സ്ഥിരീകരിച്ചു. ‘വാന്മതി’യിലെ ഏതാനും വരികളെക്കുറിച്ചാണ് നോട്ടീസെന്നും അവർ വ്യക്തമാക്കി. എന്നാൽ ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് താൻ ഗായികയെന്ന നിലയിൽ തന്റെ ഭാഗങ്ങൾ ആലപിക്കുക മാത്രമാണ് ചെയ്തതെന്നും പകർത്തിയതാണെന്ന് ആരോപിക്കപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും ചിന്മയി പറഞ്ഞു.

വിഷയത്തിൽ ആരോപണവിധേയനായ ശബീറുമായി സംസാരിച്ചിട്ടുണ്ടെന്നും ചിന്മയി അറിയിച്ചു. ശബീറിനെ ഏറെക്കാലമായി അറിയാമെന്നും നിയമപരമായ നടപടികളിലൂടെ അദ്ദേഹം വിഷയത്തിന് മറുപടി നൽകുമെന്ന് വിശ്വസിക്കുന്നതായും ചിന്മയി പറഞ്ഞു. കൗശികിയോടും അവരുടെ നിയമസംഘത്തോടും പൂർണ ബഹുമാനത്തോടെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് ശബീർ ഉറപ്പുനൽകിയതെന്നും ചിന്മയിയുടെ പ്രസ്താവനയിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chinmayi Sripaada receives legal notice from Kaushiki Chakraborty over alleged plagiarism in Vaanmathi song
Next Story