Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്​ത സംഗീത സംവിധായകൻ ബപ്പി ലാഹിരിക്ക്​ കോവിഡ്​

text_fields
bookmark_border
Bappi Lahiri
cancel

മുംബൈ: പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിന്​ ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ മകൾ ലാഹിരി ബൻസാൽ പറഞ്ഞു.

കോവിഡിനെതി​രായ എല്ലാ മുൻകരുതൽ നടപടികളും അ​േദ്ദഹം സ്വീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനും കോവിഡ്​ സ്​ഥിരീകരിച്ചു. രോഗമുക്തി നേടി ഉടൻ ആശുപത്രി വിടുമെന്നും അവർ പറഞ്ഞു.

മുൻകരുതൽ നടപടികളുടെ ഭാഗമായി അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക്​ വിധേയമാകണമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bappi Lahiri tests positive for COVID-19
Next Story