Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രി​സ് റോ​ക്കി​നോട് ക്ഷമ പറഞ്ഞ് വി​ല്‍ സ്മി​ത്ത്; ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചു

text_fields
bookmark_border
Will Smith, Chris Rock
cancel
camera_alt

ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടി​ക്കു​ന്ന ന​ട​ൻ വി​ൽ സ്മി​ത്ത്

Listen to this Article

വാഷിങ്ടൺ: ഓ​സ്ക​ര്‍ വേ​ദി​യി​ല്‍ അ​വ​താ​ര​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച സംഭവത്തിൽ ഹോളിവുഡ് ന​ട​ന്‍ വി​ല്‍ സ്മി​ത്ത് ക്ഷമ പറഞ്ഞു. അ​വ​താ​ര​ക​നും സ്റ്റാ​ൻ​ഡ് അ​പ് കൊ​മേ​ഡി​യ​നുമായ ക്രി​സ് റോ​ക്കി​നോട് പരസ്യമായി മാപ്പു പറയുന്നതായി ​വി​ല്‍ സ്മി​ത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്. തന്‍റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതന്നും ​വി​ല്‍ സ്മി​ത്ത് വ്യക്തമാക്കി. അക്രമം അതിന്റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാർഡിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമായിരുന്നുവെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.

തമാശകൾ ജോലിയുടെ ഭാഗമാണ്, പക്ഷെ ജാദയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ വൈകാരികമായി പ്രതികരിച്ചു. ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിധിക്ക് പുറത്തായിരുന്നു, എനിക്ക് തെറ്റി. ഞാൻ ലജ്ജിക്കുന്നു, എന്റെ പ്രവൃത്തികൾ ഞാനാകാൻ ആഗ്രഹിക്കുന്ന പുരുഷനെ സൂചിപ്പിക്കുന്നില്ല. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. -വി​ല്‍ സ്മി​ത്ത് വ്യക്തമാക്കി.

ഹോ​ളി​വു​ഡി​ലെ ഡോ​ൾ​ബി തി​യ​റ്റ​റി​ൽ ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​നിടെയാണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ വി​ൽ സ്മി​ത്ത് അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടിച്ചത്. രോ​ഗി​യാ​യ ത​ന്റെ പ​ങ്കാ​ളി ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​നെ​ക്കു​റി​ച്ചുള്ള ക്രി​സ്സിന്‍റെ ത​മാ​ശ അ​വ​ഹേ​ള​ന​പ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ൽ സ്മി​ത്ത് വേ​ദി​യി​ലെ​ത്തി മു​ഖ​ത്ത​ടി​ച്ച​ത്.

ഭാ​ര്യ ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​നെ കു​റി​ച്ചു​ള്ള പ​രാ​മ​ര്‍ശ​മാ​ണ് വി​ൽ സ്മി​ത്തി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ക്കാ​നാ​ണ് ക്രി​സ് റോ​ക്ക് വേ​ദി​യി​ലെ​ത്തി​യ​ത്. വേ​ദി​യി​ല്‍ വെ​ച്ച് ക്രി​സ് റോ​ക്ക് ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​ന്റെ രൂ​പ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ര്‍ശം ന​ട​ത്തി. അ​ലോ​പേ​ഷ്യ രോ​ഗം കാ​ര​ണം ത​ല മൊ​ട്ട​യ​ടി​ച്ചാ​ണ് ജാ​ദ എ​ത്തി​യ​ത്. അ​വ​രു​ടെ മൊ​ട്ട​യ​ടി​ച്ച ത​ല​യെ കു​റി​ച്ചാ​യി​രു​ന്നു ക്രി​സ് റോ​ക്കി​ന്‍റെ പ​രാ​മ​ര്‍ശം.

ജി.​ഐ ജെ​യ്ൻ എ​ന്ന ചി​ത്ര​ത്തി​ലെ ഡെ​മി മൂ​റി​ന്‍റെ രൂ​പ​വു​മാ​യി ജാ​ദ​യെ ക്രി​സ് റോ​ക്ക് താ​ര​ത​മ്യ​പ്പെ​ടു​ത്തി. ആ​ദ്യം ചി​രി​ച്ചെ​ങ്കി​ലും ഉ​ട​ന്‍ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ വി​ല്‍ സ്മി​ത്ത് വേ​ദി​യി​ലെ​ത്തി ക്രി​സ് റോ​ക്കി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. തി​രി​ച്ച് ഇ​രി​പ്പി​ട​ത്തി​ലെ​ത്തി ''എ​ന്‍റെ ഭാ​ര്യ​യെ കു​റി​ച്ചു നി​ന്‍റെ വൃ​ത്തി​കെ​ട്ട വാ​യ​ കൊ​ണ്ടൊ​ന്നും പ​റ​യ​രു​തെ​ന്ന്'' ര​ണ്ടു​ ത​വ​ണ ഉ​റ​ക്കെ​പ്പ​റ​ഞ്ഞു.

ടെ​ലി​വി​ഷ​ൻ ത​ത്സ​മ​യ സം​പ്രേ​ഷ​ണ ച​രി​ത്ര​ത്തി​ലെ അ​മൂ​ല്യ​മാ​യ നി​മി​ഷ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക്രി​സ് സം​ഗ​തി അ​ൽ​പം ല​ഘൂ​ക​രി​ച്ചെ​ങ്കി​ലും ക്ഷു​ഭി​ത​നാ​യി​ത്ത​ന്നെ തു​ട​ർ​ന്നു വി​ൽ സ്മി​ത്ത്. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി വി​ൽ സ്മി​ത്ത് ക്ഷ​മാ​പ​ണ മ​ട്ടി​ൽ സം​സാ​രി​ച്ചെ​ങ്കി​ലും അ​വ​താ​ര​ക​നാ​യ ക്രി​സ് റോ​ക്കി​ന്റെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് മാ​പ്പു ചോ​ദി​ച്ചി​ല്ല.

''എ​നി​ക്ക് അ​ക്കാ​ദ​മി​യോ​ടും എ​ല്ലാ നോ​മി​നി​ക​ളോ​ടും മാ​പ്പു പ​റ​യ​ണം. ഇ​തു സു​ന്ദ​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണ്. പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന​ല്ല ഞാ​ൻ ക​ര​യു​ന്ന​ത്. ക​ല എ​ന്ന​ത് ജീ​വി​ത​ത്തെ അ​നു​ക​രി​ക്കു​ന്ന​താ​ണ്. റി​ച്ചാ​ർ​ഡ് വി​ല്യം​സി​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ലെ ഞാ​നും ഒ​രു ഭ്രാ​ന്ത​ൻ പി​താ​വി​നെ​പ്പോ​ലെ​യാ​ണ്. സ്നേ​ഹം നി​ങ്ങ​ളെ ഭ്രാ​ന്ത​ൻ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കും...'' ക​ണ്ണീ​രോ​ടെ വി​ൽ സ്മി​ത്ത് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will Smith Apologizes to Chris Rock Over Oscars Slap
Next Story