ബ്യൂട്ടിഫുൾ 2 ഒരുങ്ങുന്നു!അനൂപ് മേനോൻ- വി.കെ.പി ചിത്രത്തിൽ ജയസൂര്യയില്ല
text_fieldsഅനൂപ് മേനോൻ, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ബ്യൂട്ടിഫുൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ആദ്യ ഭാഗത്തെ പോലെ അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രത്തിൽ ജയസൂര്യ ഭാഗമാകില്ല. അനൂപ് മേനോനും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
'ബ്യൂട്ടിഫുൾ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേർന്നത് . ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു'- വി.കെ.പ്രകാശ് പറഞ്ഞു.
എൻ.എം.ബാദുഷ, ആനന്ദ്കുമാർ, റിജു രാജൻ, എന്നിവരാണ് ബാദുഷ പ്രൊഡക്ഷൻസ് & യെസ് സിനിമാസ് കമ്പനിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'ബ്യൂട്ടിഫുള്ളിൻ്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിൻ്റെ അണിയറയിലും പ്രവർത്തിക്കുന്നവർ. ഇന്ന് പാൻ ഇന്ത്യൻ ടെക്നിഷ്യന്മാരായി മാറിയ ജോമോൻ ടി. ജോണും, മഹേഷ് നാരായണനും തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നത്.സംഗീതം രതീഷ് വേഗ .ഉണ്ണിമേനോൻ ,സജിമോൻ, മുദുൽ നായർ, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സൻ വണ്ടൂർ, അജിത്.വി.ശങ്കർ, ജിസ്സൻ പോൾ എന്നിവരും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.
താരനിർണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

