പ്രണയ കഥയുമായി സാജിദ്; ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം ആരംഭിച്ചു
text_fieldsഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ സിനിമയുടെ ചിത്രീകരണം ഏപ്രിൽ ആറ് ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു. സാജിദ് യാഹിയയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ മോഹൻലാൽ എന്ന ചിത്രത്തിനു ശേഷം സാജിദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രമെന്നാണ് സൂചന. രഞ്ജിത്ത് സജീവ്, നെഹാ നസ്നീൻ എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഇരുപത്തിയഞ്ചോളം പുതുമുഖങ്ങൾ ഈ അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പന്ത്രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മൂന്നു സംഗീത സംവിധായകരാണ് സംഗീതമൊരുക്കുന്നത്.നിഹാൽ, പ്രകാശ് അലക്സ് ,വിമൽ എന്നിവരാണിവർ.സുഹൈൽ കോയയുടേതാണ് വരികൾ.ഛായാഗ്രഹണം. ഷാരോൺ ശ്രീനിവാസ്.എഡിറ്റിംഗ് - അമൽ മനോജ്.

