Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിച്ചൈക്കാരൻ 2ന്റെ ചിത്രീകരണത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചു; നടൻ വിജയ് ആന്റണി ആശുപത്രിയിൽ

text_fields
bookmark_border
Vijay Antony meets with accident on Pichaikkaran 2 sets
cancel

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ചിത്രീകരണത്തിനിടെ പരിക്ക്. ഏറ്റവും പുതിയ ചിത്രമായ പിച്ചൈക്കാരൻ 2ന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ക്വാലാലംപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ.

അതേസമയം നടൻ സുഖംപ്രാപിച്ചു വരുകയാണെന്ന് സംവിധായകൻ സി.എസ് അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു. വിജയിയോടുള്ള അടുത്ത വൃത്തങ്ങളുമായി സംസാരിച്ചെന്നും അദ്ദേഹം സുഖമായിരിക്കുന്നു. ഉടൻ തന്നെ മടങ്ങിവരുമെന്ന് സംവിധായകൻ സി.എസ് അമുദൻ ട്വീറ്റ്‍ ചെയ്തു.

ബോട്ടിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് അപകടം സംഭവിക്കുന്നത്. വിജയ് സഞ്ചരിച്ച ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിജയ് ആന്റണിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാഭാഗമാണ് ചിത്രം. നടൻ തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ശശിയായിരുന്നു ആദ്യ ഭാഗം ഒരുക്കിയത്. സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതും വിജയ് ആന്റണി ആണ്. ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോ​ഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay Antony meets with accident on Pichaikkaran 2 sets
Next Story