'ഉപ്പും മുളകും' കുടുംബം ഇനി ബിഗ് സ്ക്രീനിൽ
text_fields(വലത്തുനിന്ന്) നിർമ്മാതാവ് വേണുഗോപാലകൃഷ്ണൻ, ബിജു സോപാനം, നിഷ സാരംഗ്, സംവിധായകൻ ജയൻ വി. കുറുപ്പ്, തിരക്കഥാകൃത്ത് സുരേഷ് ബാബു, പ്രൊജക്ട് ഹെഡ് റഷീദ് മസ്താൻ എന്നിവർ
കൊച്ചി: മലയാളികൾക്ക് പ്രിയപ്പെട്ടവരായ 'ഉപ്പും മുളകും' കുടുംബത്തിന്റെ വിശേഷങ്ങൾ ഇനി ബിഗ് സ്ക്രീനിൽ. ജനപ്രിയ സീരിയൽ ആയിരുന്ന 'ഉപ്പും മുളകും' ടീമിലെ മുഴുവൻ താരങ്ങളും അണിനിരക്കുന്ന സിനിമ അണിയറയിലൊരുങ്ങുന്നു. ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന സിനിമ നവാഗതനായ ജയൻ വി. കുറുപ്പ് സംവിധാനം ചെയ്യും.
ബിജു സോപാനം, നിഷ സാരംഗ്, റിഷി എസ്. കുമാർ, അൽ സാബിത്, ശിവാനി മേനോൻ, അമേയ (പാറുക്കുട്ടി) തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തും. ഉപ്പും മുളകും' സീരിയലിന്റെ തിരക്കഥാകൃത്തും ഭാസി എന്ന വേഷത്തിലൂടെ ശ്രദ്ധേയനുമായ സുരേഷ് ബാബു ആണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ക്യാമറ-നൗഷാദ് ഷെരീഫ്, പ്രൊജക്ട് ഹെഡ്-റഷീദ് മസ്താൻ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. ചിത്രീകരണം പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായി ഉടൻ ആരംഭിക്കും.

