ഗൗരി ലങ്കേഷിന്റെയും രവീശ് കുമാറിന്റെയും ജീവിതകഥകൾക്ക് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം
text_fieldsടൊറന്റോ: മാധ്യമപ്രവർത്തകരായ ഗൗരി ലങ്കേഷിനെയും രവീശ് കുമാറിനെയും കുറിച്ച ഡോക്യുമെന്ററികൾക്ക് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം. എൻ.ഡി.ടി.വിയിൽ മാധ്യമപ്രവർത്തകനായ രവീശ് കുമാറിന്റെ ജീവിതം അനാവരണം ചെയ്യുന്ന വിനയ് ശുക്ല സംവിധാനം ചെയ്ത 'വൈൽ വി വാച്ച്ഡ്' ഡോക്യുമെന്ററി ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ആംപ്ലിഫൈ വോയ്സസ് പുരസ്കാരമാണ് സ്വന്തമാക്കിയത്.
തീവ്രഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കുറിച്ച് സഹോദരി കവിത ലങ്കേഷ് ഒരുക്കിയ 'ഗൗരി' ഡോക്യുമെന്ററി ടൊറന്റോ വിമൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച മനുഷ്യാവകാശ ഫിലിം പുരസ്കാരമാണ് നേടിയത്. 2017 സെപ്റ്റംബർ അഞ്ചിനാണ് ബംഗളൂരുവിലെ വസതിയിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

