ബിഗ് ബോസിന്‍റെ ചിത്രീകരണത്തിൽ പങ്കെടുത്തു; കമൽഹാസന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്
text_fieldsചെന്നൈ: നടൻ കമൽഹാസനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്. നടൻ ക്വാറന്‍റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് ആരോഗ്യവകുപ്പ് നോട്ടീസ്. കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കോവിഡ് മുക്തനായത്. തൊട്ടുപിന്നാലെ കമൽഹാസൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് നെഗറ്റീവ് ആയാൽ പോലും ഏഴ് ദിവസം ക്വാറന്‍റീനിൽ ഇരിക്കണം എന്നാണ് തമിഴ്നാട്ടിലെ നിയമം. എന്നാൽ കമൽഹാസൻ ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതെന്ന് ഹെൽത്ത് സെക്രട്ടറി ഡോ ജെ. രാധാകൃഷ്ണൻ പറഞ്ഞു.
കമൽഹാസന്‍റെ അഭാവത്തിൽ ഒരാഴ്ചയോളം ബിഗ് ബോസ് ഷോയിൽ ആതിഥേയയായി നടി രമ്യകൃഷ്ണനാണ് എത്തിയത്.
ദിവസങ്ങൾക്ക് മുൻപ് താൻ കോവിഡ് ബാധിതനാണെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയച്ചത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 'വിക്ര' എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നത്.

