Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വല്ലാത്തൊരു മേക്കോവർ! പുത്തൻ ഗെറ്റപ്പിലെത്തി ഞെട്ടിച്ച് വിജയ്- വിഡിയോ

text_fields
bookmark_border
വല്ലാത്തൊരു മേക്കോവർ! പുത്തൻ ഗെറ്റപ്പിലെത്തി ഞെട്ടിച്ച് വിജയ്- വിഡിയോ
cancel

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. കോളിവുഡിലാണ് സജീവമെങ്കിലും മലയാളി പ്രേക്ഷകരുടെ ഇടയിലും നടന് ആരാധകർ ഏറെയാണ്. വിജയ് യുടെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടന്റെ പുതിയ ലുക്കാണ്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ദ ഗോട്ട്) എന്ന സെറ്റിൽ നിന്നുള്ള വിഡിയോയാണ് പുറത്തുവരുന്നത്. ക്ലീൻ ഷേവ് ചെയ്ത് ചെറിയ നരയോട് കൂടിയ ലുക്കിലാണ് നടൻ ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ശരീരഭാരവും കുറച്ചിട്ടുണ്ട്. നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ.

വിജയ് യുടെ 68-ാമത് ചിത്രമാണ് 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ദ ഗോട്ട്). വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് നടൻ എത്തുന്നത്. നടന്റെ ക്യാരക്ടർ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. ഡി എയ്ജിങ് എന്ന ടെക്‌നോളജി ഉപയോഗിച്ചാണ് നടനെ ചെറുപ്പക്കാരൻ ആക്കിയിരിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. 21 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 2003ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ടൈം ട്രാവൽ ചിത്രമാണ് ഗോട്ട് എന്നാണ് വിവരം. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thalapathy Vijay recreates epic Neyveli selfie moment on 'GOAT' sets
Next Story