Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീന ടീച്ചറുടെ 'തടവ്' ഇന്ന് മുതല്‍; നാൽപതോളം പാലക്കാട്ടുകാർ അഭിനയിച്ച ചിത്രം

text_fields
bookmark_border
ചിത്രത്തിലെ പ്രകടനത്തിന് ബീനക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു
Thadavu movie
cancel

ഫാ​സി​ൽ റ​സാ​ഖ് സംവിധാനം ചെയ്ത ‘ത​ട​വ്’ ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ പ്രകടനത്തിന് ബീ​ന ആ​ർ. ച​ന്ദ്ര​ൻ ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് പങ്കിട്ടിരുന്നു. ര​ണ്ടു ത​വ​ണ വി​വാ​ഹ​മോ​ചി​ത​യാ​യ ഗീ​ത എ​ന്ന അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാണ് ബീന ടീച്ചർ മികച്ച നടിയായത്.

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ ഒന്നിലധികം അവാര്‍ഡുകള്‍ ലഭിച്ച ചിത്രമാണ് തടവ്. മുപ്പതോളം തിയേറ്ററുകളിലാണ് ചിത്രം ആദ്യ ഘട്ടത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫാസില്‍ റസാഖായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച നവാഗത സംവിധായകന്‍. എ.എഫ്.എഫ്.കെയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനു മുൻപ് അതിര്, പിറ എന്നീ ഹ്രസ്വ ചിത്രങ്ങൾ ഫാസിൽ റസാഖ് സംവിധാനം ചെയ്തിട്ടുണ്ട്.

നവാഗതരുൾപ്പെടെ നാൽപതോളം പാലക്കാട്ടുകാർ അഭിനയിച്ച ചിത്രം കൂടിയാണ് ‘തടവ്’. ബീനക്കൊപ്പം സുബ്രഹ്മണ്യൻ, അനിത എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയിലെ പാട്ടുകൾ പാടിയിരിക്കുന്നതും സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ തന്നെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thadavu movie to theaters
Next Story