Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായകന്മാരായി ബിജു മേനോനും സുരാജും ധ്യാൻ ശ്രീനിവാസനും; ‘റോഷാക്ക്’ സംവിധായകൻ നിസ്സാം ബഷീറിന്റെ പുതിയ ചിത്രമൊരുങ്ങുന്നു

text_fields
bookmark_border
നായകന്മാരായി ബിജു മേനോനും സുരാജും ധ്യാൻ ശ്രീനിവാസനും; ‘റോഷാക്ക്’ സംവിധായകൻ നിസ്സാം ബഷീറിന്റെ പുതിയ ചിത്രമൊരുങ്ങുന്നു
cancel

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സമീർ അബ്ദുൽ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

ബോക്സ്‌ ഓഫിസിൽ വിജയം ​കൊയ്ത നിസ്സാം ബഷീറിനൊപ്പം ബിജു മേനോനും സുരാജും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Starring Biju Menon, Suraj and Dhyan Sreenivasan; Rorschach director Nissam Basheer's new film is in the works
Next Story