Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂലിയിൽ രജനിക്കൊപ്പം സൗബിൻ; ഫഹദിന് പകരമോ?

text_fields
bookmark_border
Soubin Shahir in  Rajinikanths Coolie movie
cancel

രജനി കാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചിത്രത്തിൽ സൗബിൻ ഷാഹിറും ഭാഗമാകുമെന്ന് റിപ്പോർട്ട്. കൂലിയില്‍ സുപ്രധാനമായ കഥാപാത്രത്തെയാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സൗബിന്‍ സെറ്റില്‍ ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത് നടന്റെ ആദ്യ തമിഴ് ചിത്രമാണ്. ചിത്രത്തിൽ ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിനായി നടൻ ഫഹദ് ഫാസിലിനേയും അണിയറപ്രവർത്തകർ സമീപിച്ചിരുന്നു. ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് നടന്‍ പിന്മാറിയിരുന്നു. ഫഹദിന് പകരമായാണോ സൗബിന്‍ എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലാണ് കൂലി ഒരുക്കുന്നത്.

രജനിക്കൊപ്പം നടൻ സത്യരാജും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഓൺസ്ക്രീനിലൊന്നിക്കുന്നത്. അരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് ആണ്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 2025 ൽ ചിത്രം തിയറ്ററുകളിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soubin Shahir in Rajinikanth's 'Coolie movie
Next Story