Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു
cancel

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സൗബിനും സക്കരിയയും ഒന്നിക്കുന്നു

text_fields
bookmark_border

സൂപ്പർഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ശേഷം സൗബിൻ ഷാഹിറും സംവിധായകൻ സക്കരിയയും വീണ്ടും ഒന്നിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 'ആറ് വർഷങ്ങൾക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വൽ ട്രീറ്റിന് തയ്യാറാകൂ' എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്.

സൗബിന്‍ ഷാഹിറും സാമുവൽ അബിയോള റോബിൻസണും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെയായിരുന്നു അഭ്രപാളിയിലെത്തിച്ചത്. നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിട്ടായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. തിയറ്ററുകളിലും ചിത്രം വന്‍വിജയമായിരുന്നു.


കാന്‍ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചപ്പോൾ സക്കരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soubin and Zakariya Team Up Again After "Sudani from Nigeria"
Next Story