Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂര്യക്ക്​ ശബ്​ദം നൽകി നരേൻ; 'സൂരറൈ പൊട്രു' മലയാളം ട്രെയിലർ കാണാം

text_fields
bookmark_border
സൂര്യക്ക്​ ശബ്​ദം നൽകി നരേൻ; സൂരറൈ പൊട്രു മലയാളം ട്രെയിലർ കാണാം
cancel

ദീപാവലി റിലീസായി നവംബർ 12ന്​ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്ന തമിഴ്​ സൂപ്പർതാരം സൂര്യയുടെ സൂരറൈ പൊട്രു 'വി​െൻറ മലയാളം ട്രെയിലർ പുറത്ത്. പ്രശസ്​ത തെന്നിന്ത്യൻ നടൻ നരേനാണ് സൂര്യക്കായി ചിത്രത്തി​െൻറ മലയാളം വേർഷനിൽ ശബ്ദം നൽകുന്നത്. നേരത്തെ പുറത്തിറങ്ങിയ തമിഴ് - തെലുങ്ക് ട്രെയിലറുകൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുമ്പോഴാണ് മലയാളം ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റീലീസിനെത്തുന്നുണ്ട്.

കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാൻ സ്ഥാപകനുമായ ജി.ആര്‍ ഗോപിനാഥി​െൻറ ജീവിതം പറയുന്ന 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകം ആധാരമാക്കിയാണ് സൂരറൈ പൊട്രു ഒരുങ്ങുന്നത്. സൂര്യയോടൊപ്പം മോഹൻ ബാബു , പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാൻ സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story