Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളം റീമേക്കിലൂടെ ചിമ്പുവും എസ്.ജെ സൂര്യയും വീണ്ടും ഒന്നിക്കുന്നു

text_fields
bookmark_border
മലയാളം റീമേക്കിലൂടെ ചിമ്പുവും എസ്.ജെ സൂര്യയും വീണ്ടും ഒന്നിക്കുന്നു
cancel

മാനാട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ചിലമ്പരശനും എസ്.ജെ സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. മലയാളം ഹിറ്റ് ചിത്രം 'ഡ്രൈവിങ് ലൈസന്‍സ്' തമിഴ് റീമേക്കിലായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാലു, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.

മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിമ്പുവും എസ്.ജെ. സൂര്യയും റീമേക്കില്‍ അവതരിപ്പിക്കുക. തമിഴ് മാധ്യമമായ 'വലൈ പേച്ച്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇത് രണ്ട് താരങ്ങളും ഔദ്യോഗികമായി സഥിരീകരിച്ചിട്ടില്ല.

സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിലും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച കാര്യം നടന്‍ പൃഥ്വിരാജ് തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. രാജ് മേത്തയാണ് സെല്‍ഫിയുടെ സംവിധാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Simbu and SJ Surya to reunite for a Malayalam remake
Next Story