Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി

text_fields
bookmark_border
sidharth malhotra and kiara advani
cancel

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. ജയ്സാൽമീരിലെ ആഡംബര റിസോർട്ടിലവെച്ചായിരുന്നു ഇരുവരുടേയും വിവാഹചടങ്ങുകൾ. ​ബോളിവുഡ് ചിത്രം ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്.

ആഡംബര ഹോട്ടലിലെ സുര്യഗാർഹ് പാലസിൽവെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുത്തത്. ഫെബ്രുവരി ആറിന് മെഹന്ദിയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. തുടർന്ന് ഹൽദിയും മറ്റ് ആഘോഷങ്ങളും നടന്നു.

ബോളിവുഡിൽ നിന്ന കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പ​ങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sidharth Malhotra and Kiara Advani are officially married
Next Story