Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘റോളക്സ്’ വരും; പറയുന്നത് സൂര്യ
cancel

‘റോളക്സ്’ വരും; പറയുന്നത് സൂര്യ

text_fields
bookmark_border

കമൽ ഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ കണ്ടിറങ്ങിയവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥാപാത്രമുണ്ട്, ‘റോളക്സ്’. നടിപ്പിൻ നായകൻ സൂര്യയുടെ ഇതുവരെ കാണാത്ത മുഖമായിരുന്നു ‘റോളക്സി’ലൂടെ പ്രേക്ഷകർ കണ്ടത്. സിനിമയുടെ അവസാനം പ്രത്യക്ഷപ്പെടുന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള കമിയോ വേഷം ആയിരുന്നിട്ടുകൂടി റോളക്സിനെ ഏവരും ഏറ്റെടുത്തത് സൂര്യയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയായിരുന്നു.

സൂര്യ സമീപകാലത്തായി ചില മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു വലിയ കൊമേഴ്സ്യൽ ഹിറ്റ് താരത്തിന് ലഭിച്ചിട്ട് വർഷങ്ങളായി. അതുകൊണ്ട് തന്നെ, ‘റോളക്സ്’ എന്ന കഥാപാത്രത്തെ നായകനാക്കി ലോകേഷ് കനകരാജ് ചിത്രം വേണമെന്ന് സൂര്യ ആരാധകർ മുറവിളി കൂട്ടാനും തുടങ്ങി. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ചിത്രത്തിന്റെ സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.

സൂര്യ തന്നെയാണ് ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ ഇക്കാര്യം അറിയിച്ചത്. അത്തരത്തിലൊരു ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. റോളക്സിന്‍റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് പുതിയ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വണ്‍ ലൈന്‍ സംവിധായകൻ തന്നോട് പറഞ്ഞെന്ന് സൂര്യ ആരാധകരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം, സൂര്യയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യാനിരിക്കുന്ന 'ഇരുമ്പ് കൈ മായാവി' എന്ന ചിത്രം സംഭവിക്കുന്നതിന് മുമ്പേ ‘റോളക്സ്’ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ഒക്ടോബറില്‍ 'സൂര്യ 43' ആരംഭിക്കും. വെട്രിമാരന്റെ 'വാടി വാസല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം 'വിടുതലൈ പാര്‍ട്ട് 2'വിന്റെ റിലീസിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rolex will come; Says Surya
Next Story