Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Star Poster
cancel

പൃഥ്വിരാജ്​ -ജോജ​ു ജോർജ്​ ചിത്രം സ്റ്റാർ ഏപ്രിൽ ഒമ്പതിന്​; ട്രെയിലർ പുറത്ത്​

text_fields
bookmark_border

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം 'സ്റ്റാർ' ഏപ്രിൽ ഒമ്പതിന്​ തിയറ്ററുകളിലേക്ക്​. ചി​ത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവർ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.

'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാര്‍'. വിശ്വാസങ്ങളെ അടിസ്ഥാനമാണ് ചിത്രത്തിന്‍റെ കഥ. മിസ്റ്റ്റി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തി​െന്‍റ രചന നവാഗതനായ സുവിന്‍ എസ്. സോമശേഖരന്‍റേതാണ്.

സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണ​േന്‍റതാണ് വരികൾ.

ബാദുഷ പ്രൊജക്ട് ഡിസൈനർ ആയ ചിത്രത്തിൽ റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം. ജോർജ്ജ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj Joju George Sheelu Abraham thriller Star trailer out
Next Story