Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പിന്നെ വീട് നന്നാക്കാൻ ആണല്ലോ പെണ്ണ് വരുന്നത്; 'മഹാറാണി'യിലെ ക്യാരക്ടർ പ്രമോ

text_fields
bookmark_border
Nisha Sarang As Mangalam Maharani Movie Character Teaser Out
cancel

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. ചിത്രത്തിൽ നിഷാ സാരംഗ അവതരിപ്പിക്കുന്ന 'മംഗളം' എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ടർ പ്രമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർക്കൊപ്പം ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം.

ഛായാഗ്രഹണം - എസ്. ലോകനാഥന്‍, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം - ഗോപി സുന്ദര്‍, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ - സുജിത് രാഘവ്, മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - അജി മസ്കറ്റ്, ശബ്ദലേഖനം - എം.ആര്‍. രാജാകൃഷ്ണന്‍, സംഘട്ടനം - മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ - ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സിനിമാ പ്രാന്തൻ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nisha Sarang As Mangalam Maharani Movie Character Teaser Out
Next Story