Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നരേനും ജോജുവും ഷറഫുദ്ദീനും ഒരുമിക്കുന്നു ബിഗ് ബജറ്റ് ചിത്രം വരുന്നു

text_fields
bookmark_border
നരേനും ജോജുവും ഷറഫുദ്ദീനും ഒരുമിക്കുന്നു ബിഗ് ബജറ്റ് ചിത്രം വരുന്നു
cancel

കോഴിക്കോട്​: നരേൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. യു.എൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എ.എ.എആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന രണ്ട്​ ചിത്രങ്ങളിൽ ഒന്നാണ് ഈ മള്‍ട്ടി സ്റ്റാർ സിനിമ. സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിൻെറ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവരാണ് നായികമാര്‍. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദീൻ ,വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ ഭാഗമാകുന്നുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ്​ ആദ്യഘട്ട ചിത്രീകരണം. പേരും മറ്റ്​ വിവരങ്ങളും ഉടനെ പുറത്ത്​ വിടുമെന്ന്​ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഇ​െത ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരേനൊടൊപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ-ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story