കിടിലൻ ലുക്കിൽ ലാലേട്ടനും പൃഥ്വിയും; 'ബ്രോ ഡാഡി' ഫസ്റ്റ്ലുക്കെത്തി
text_fieldsലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് - മോഹൻലാൽ ടീം വീണ്ടുമൊന്നിക്കുന്ന 'ബ്രോ ഡാഡി' എന്ന ചിത്രത്തിെൻറ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ച് നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഒടടി റിലീസായ ചിത്രം ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
Here is the official first look poster of #BroDaddy 😊 #ComingSoon@BroDaddyMovie @Mohanlal @PrithviOfficial #Meena @kalyanipriyan #LaluAlex #Kaniha #Jagadish @iamunnimukundan @SoubinShahir @antonypbvr @aashirvadcine @DisneyPlusHotstar @PrithvirajProd @AbinandhanR @deepakdev4u pic.twitter.com/D9s1Zi1pfF
— Prithviraj Sukumaran (@PrithviOfficial) December 29, 2021
ലാലു അലക്സ്, മീന, കല്യാണി പ്രിയദര്ശന്, സൗബിൻ ഷാഹിർ, കനിഹ, മുരളി ഗോപി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജന്. ദീപക് ദേവാണ് സംഗീതം. ആര്‍ട്ട് ഗോകുല്‍ദാസ്.

