Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് ഇപ്പോഴത്തെ എന്റെ നിലപാട്; ആദ്യ വോട്ടിന് ശേഷം മീനാക്ഷി

text_fields
bookmark_border
Meenakshi anoop  react Negative Comments In  Her Election Note
cancel

ആദ്യമായി വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തെരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനുമുണ്ടെന്നും ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നെന്നും മീനാക്ഷി പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. അതിനുള്ള മറുപടിയും താരം നൽകിയിട്ടുണ്ട്. പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ട എന്ന നിലപാടിലാണിപ്പോൾ. വലുതാകുമ്പോൾ ചിലപ്പോൾ നിലപാടുകൾ വ്യക്തമാക്കിയേക്കാം. രാഷ്ട്രീയവും സ്വന്തമായി നിലപാടുമുണ്ട്. തുറന്നുപറയാത്തതിന് പിന്നിൽ ഒരൊറ്റ ഭയം മാത്രമാണ്; മീനാക്ഷി ഫേസ്ബുക്കിൽ കുറിച്ചു. അനുനയ നയം വ്യക്തമാക്കുന്നു എന്ന് ആമുഖമായി കുറിച്ചുകൊണ്ടായിരുന്നു പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

'കഴിഞ്ഞ പോസ്റ്റിൽ ചില കമന്റുകളിൽ എന്റെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകൾ ഉള്ളയാളാണോ, ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ.

ഭയക്കുന്നുവെന്നതല്ല കലാകാരന്മാരും മറ്റും നമ്മുടെ ആൾ ( ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു. ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ) ഞാൻ ഒരു പക്ഷം നിന്നു പറയുമ്പോൾ ഞങ്ങടെ മീനാക്ഷി അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ. ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല ... ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായി എന്നല്ലെ പറയുന്നത്. എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായി എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ. എനിക്കും നിലപാടുകൾ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്. ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ്,സ്കോട്ട്‌ലൻഡ് etc ) ആയിതീരണമെന്നാണ് ആഗ്രഹം. സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങളൊക്കെ . കാരണം മലയാളി പൊളിയല്ലേ? മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ ഇവിടം സ്വർഗ്ഗമല്ലെ ? അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ? സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം . എന്റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു.. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ. പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണിപ്പോൾ. കുറച്ചു കൂടി വലുതാവട്ടെ ചിലപ്പോൾ ഞാനും നിലപാടുകൾ വ്യക്തമാക്കിയേക്കാം. ഇപ്പോൾ ക്ഷമിക്കുമല്ലോ'; മീനാക്ഷി കുറിച്ചു.

കഴിഞ്ഞ ദിവസം മീനാക്ഷി വോട്ടിങ് സ്ലിപ്പിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും എന്നായിരുന്നു മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പിൻറെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിൻറെ പ്രതികരണം. സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നായിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Meenakshi anoop react Negative Comments In Her Election Note
Next Story