Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോസേട്ടൻ ഒരു രസികൻ തന്നെ! ചിരിപ്പിച്ചും മാസ് ഫൈറ്റുമായി മമ്മൂട്ടി- ടർബോ സക്സസ് ടീസർ

text_fields
bookmark_border
ജോസേട്ടൻ ഒരു രസികൻ തന്നെ! ചിരിപ്പിച്ചും മാസ് ഫൈറ്റുമായി മമ്മൂട്ടി- ടർബോ സക്സസ് ടീസർ
cancel

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ടർബോയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ കോമഡി ആക്ഷൻ രംഗങ്ങൾ ഒരുമിച്ച് ചേർത്തുകൊണ്ടുള്ള വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

'ടർബോ' മമ്മൂട്ടി ചിത്രങ്ങളിൽ തന്നെ ഏറ്റവും വേഗമേറിയ കളക്ഷൻ നേടി മുന്നേറുകയാണ്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് സമാഹരിച്ചത്.

മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ദുൽഖറിന്റെ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ചിത്രത്തിൽ ജീപ്പ് ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty Movie Turbo Success Teaser Out
Next Story