Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഇനി ടർബോ ജോസിന്റെ ഊഴം’; വൈശാഖ് - മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി
cancel

‘ഇനി ടർബോ ജോസിന്റെ ഊഴം’; വൈശാഖ് - മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി

text_fields
bookmark_border

മധുരരാജക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ ‍പുറത്തുവിട്ടു. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ജൂൺ 13ന് തിയേറ്ററുകളിലെത്തും. ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടിയുടെ മാസ് ലുക്കിലുള്ള പോസ്റ്ററിനൊപ്പമാണ് റിലീസ് പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനിയുടെ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഇതിനകം ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്ററുകളും മറ്റ് അപ്ഡേറ്റുകളും ടർബോ’ക്ക് വൻ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്.

ഛായാഗ്രഹണം: വിഷ്ണു ശർമ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty and Vysakh's 'Turbo' major update
Next Story