പൂച്ചയും സൗബിനും മമ്തയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാൽ ജോസ് ചിത്രത്തിന് പേരിട്ടു; 'മ്യാവൂ'..
text_fieldsപൂച്ചയെ പ്രധാന കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു 'മ്യാവൂ'. സൗബിൻ ഷാഹിർ-മമ്ത മോഹൻദാസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. റാസൽഖൈമയിൽ ചിത്രീകരണം തുടരുന്ന ചിത്രത്തിെൻറ രചന നിർവഹിക്കുന്നത് ഇഖ്ബാൽ കുറ്റിപ്പുറമാണ്. ഡയമണ്ട് നക്ലൈസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യു.എ.ഇയിൽ ചിത്രീകരിക്കുന്ന ലാൽ ജോസ് ചിത്രമാണ് മ്യാവൂ.
നമ്മുടെ സിനിമക്ക് പേരിട്ടു : "മ്യാവു"... പുതുവർഷത്തിൽ തീയേറ്ററുകൾ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പറയട്ടെ, ഈ പൂച്ചയെ വെള്ളിത്തിരയിൽ കാണാം.. - ചിത്രത്തിെൻറ പേര് പ്രഖ്യാപിച്ചുകൊണ്ട് ലാൽ ജോസ് കുറിച്ചു.
തോമസ് തിരുവല്ല ഫിലിംസിെൻറ ബാനറിൽ പ്രവാസി വ്യവസായിയായ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്. സലീം കുമാർ, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിന് വേഷമിടുന്നുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനവും അജ്മൽ ബാബു ഛായാഗ്രഹണവും നിർവഹിക്കുന്നു.

