Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോസഫ് തമിഴിൽ വിചിത്തിരൻ; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsbookmark_border
കോഴിക്കോട്: മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ജോസഫിന്റെ തമിഴ് റീമേക്കായ വിചിത്തിരന്റം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ശിവകാർത്തികേയനാണ് റിലീസ് ചെയ്തത്.
ജോസഫ് സംവിധാനം ചെയ്ത എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് നിർമ്മിക്കുന്നത്.
മലയാള പതിപ്പ് പോലെ ആർ. കെ സുരേഷും ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ എത്തും. ചിത്രത്തിനായി കഠിനാധ്വാനം ചെയ്ത് 22 കിലോ ഭാരം കുറച്ചിരുന്നു. ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ജോജു ജോര്‍ജ്ജിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു ജോസഫിലേത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നടനെ തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ജോസഫിന് ലഭിച്ചു.
Next Story

