വ്യത്യസ്ത ഗെറ്റപ്പിൽ വീണ്ടും ഫഹദ്; 'ജോജി' ട്രെയിലർ
text_fieldsദിലഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന ജോജിയുടെ ട്രെയിലറെത്തി. ആമസോൺ പ്രൈം വിഡിയോയാണ് ട്രെയിലർ പുറത്ത് വിട്ടത്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദിലീഷ് പോത്തൻ ജോജി ഒരുക്കിയിരിക്കുന്നത്.
ശ്യാം പുഷ്കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ് എന്നിവരും വേഷമിടുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എഞ്ചിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ജോജിയെന്ന യുവാവായാണ് ഫഹദ് ഫാസിൽ വേഷമിടുന്നത്. ജോജിക്ക് സമ്പന്നനായ ഒരു എൻ.ആർ.ഐ ആവുകയാണ് ലക്ഷ്യം. കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് തന്റെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈം വഴി ചിത്രം റിലീസ് ചെയ്യും.

