Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ ത്രില്ലറുമായി മിഥുൻ മാനുവൽ തോമസ്; ജയറാം ചിത്രം അബ്രഹാം ഒസ്‌ലർ റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
Jayaram movei Abraham Ozler releasing Date Out
cancel

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്‌ലർ ജനുവരി 11 ന് തിയറ്ററുകളിലെത്തു.വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലർചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് പ്രേക്ഷക പ്രതീക്ഷയേറെയാണ്.

നിരവധി ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ ചിത്രത്തിലെത്തുന്നത്.

ജയറാമിനൊപ്പം അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരാ രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ ആര്യാസലിം എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോ. രൺധീർ കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം- മിഥുൻ മുകുന്ദ്. ഛായാഗ്രഹണം -തേനി ഈശ്വറും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനം, മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jayaram movei Abraham Ozler releasing Date Out
Next Story