Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാന്‍-എ-മന്‍' ന്‍റെ പോസ്റ്റര്‍ റിലീസ്​ ചെയ്​തു

text_fields
bookmark_border
ജാന്‍-എ-മന്‍ ന്‍റെ പോസ്റ്റര്‍ റിലീസ്​ ചെയ്​തു
cancel

കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്‍റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്‍റെ യുവ താര നിര അണി നിരക്കുന്ന 'ജാന്‍-എ-മന്‍'എന്ന സിനിമയുടെ അദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഒരു ഫാമിലി കോമഡി എന്‍റർടെയ്​നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്‍റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയി​​ സുഹൃത്തുക്കളെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ആയ ജയരാജ്, രാജീവ് രവി,കെ.യു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്‍റായും അസോസിയേറ്റുമായിരുന്നു.

അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്‍റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്‍റർടെയ്​ൻസ്​മെന്‍റിന്‍റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്. സഹനിര്‍മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്‌നേഷ് വരച്ചാല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jan e man malayalam movie first look poster released
Next Story