Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖർ ചിത്രം 'ഐ ആം ഗെയിം' നാളെ ഒടിടിയിൽ; എവിടെ കാണാം?

text_fields
bookmark_border
ദുൽഖർ ചിത്രം ഐ ആം ഗെയിം നാളെ ഒടിടിയിൽ; എവിടെ കാണാം?
cancel

കൊച്ചി: ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച 'ഐ ആം ഗെയിം' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

സെപ്റ്റംബർ മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെക്കാലത്തിന് ശേഷമുള്ള ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. 'ആർ.ഡി.എക്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസാണ് നിർമിച്ചത്.

കായദു ലോഹർ നായികയായെത്തിയ ചിത്രത്തിൽ തമിഴ് സംവിധായകനും നടനുമായ മിസ്‌കിൻ, ആന്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

നിഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവരുടേതാണ് സംഭാഷണങ്ങൾ. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് പശ്ചാത്തല സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulquer Salmaan's 'I Am Game' OTT Release Date Confirmed; Streaming Details
Next Story