Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളന്മാരുടെ വാക്ക് ആരെങ്കിലും വിശ്വസിക്കുമോ! 'വോയ്‌സ് ഓഫ് സത്യനാഥ'നുമായി ദിലീപ്, ട്രെയിലർ റിലീസ് ചെയ്ത് മമ്മൂട്ടി

text_fields
bookmark_border
Mammootty  And Raffi Movie  Voice Of Sathyanathan Trail Out
cancel

മലയാള സിനിമാ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ട്രെയിലർ പുറത്തുവിട്ടത്.

ജൂലൈ 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത്‌ ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത്‌ ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ)ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം :അങ്കിത് മേനോൻ,എഡിറ്റർ :ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി ആർഓ: പ്രതീഷ് ശേഖർ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dileep And Raffi Movie Voice Of Sathyanathan Trailer Out
Next Story