Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷ് - മമ്മൂട്ടി ചിത്രം ഓമിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; വീഴാ.. വീരാ.. ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്

text_fields
bookmark_border
ധനുഷ് - മമ്മൂട്ടി ചിത്രം ഓമിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; വീഴാ.. വീരാ.. ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്
cancel

ധനുഷും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ഓം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ വീഴാ.. വീരാ.. ഗാനം പുറത്തിറങ്ങി. ധനുഷും മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്ന ഈ ഗാനരംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവഹിച്ചത്. ടിപ്പു, സായ് അഭ്യങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

അമരൻ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് പാൻ ഇന്ത്യൻ തലത്തിൽ നിർമ്മിക്കുന്നത്. സായ് പല്ലവി, ശ്രീലീല എന്നിവരാണ് സിനിമയിലെ നായികമാരായെത്തുന്നത്. ധനുഷിന്റെ കരിയറിലെ 55-ാം ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ഓം ചാപ്റ്റർ 1: ഉധിരം - ദി ബ്ലഡ് വുഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ എത്തും.

മുൻപ് ഒക്ടോബർ 16-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തിയ ജയിലർ 2വിന്റെ റിലീസ് പ്രമാണിച്ച് മാറ്റിവെക്കുകയായിരുന്നു. 2018-ൽ റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിന് ശേഷം എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ധനുഷിനും മമ്മൂട്ടിക്കുമൊപ്പം ബോളിവുഡ് താരം നസീറുദ്ദീൻ ഷാ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1994-ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നസീറുദ്ദീൻ ഷായും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhanush - Mammootty movie
Next Story