പരസ്പരം സൊറ പറഞ്ഞ് അനഘയും നിരഞ്ജും; 'ഡിയര്‍ വാപ്പി'യുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്
text_fieldsതിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷത്തിൽ എത്തുന്ന ഡിയർ വാപ്പിയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. അനഘയും നിരഞ്ജ് മണിയന്‍പിള്ള രാജുവും ആണ് പോസ്റ്ററിൽ ഉള്ളത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു തുന്നല്‍ക്കാരന്റെ കഥാപാത്രത്തിലാണ് ലാല്‍ എത്തുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം.
മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്, സാവിത്രി ശ്രീധരന്, ബാലന് പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോന് ആണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പിആര്‍ഒ- ആതിര ദില്‍ജിത്ത്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിക്കുന്നത്.

