സ്വപ്നങ്ങൾ നെയ്തെടുക്കാൻ ബഷീറും മകൾ ആമിറയും; 'ഡിയർ വാപ്പി'യുടെ ചിത്രീകരണം പൂർത്തിയായി
text_fieldsക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഡിയർ വാപ്പിയുടെ വാപ്പിയുടെ ചിത്രീകരണം പൂർത്തിയായി. നടൻ ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലാൽ തുന്നൽക്കാരനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത യാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
ലിജോ പോൾ ചിത്രസംയോജനവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ് ചമയവും ഷിജിൻ പി രാജ് ചിത്രത്തിൻ്റെ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്തും ചേർന്നാണ്.
തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

