Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അത് ഡ്യൂപ്പല്ല, ലാലേട്ടൻ തന്നെ'; ജയിലർ 2 വിവാദത്തിൽ പ്രതികരണവുമായി ആക്ഷൻ കൊറിയോഗ്രാഫർ

text_fields
bookmark_border
അത് ഡ്യൂപ്പല്ല, ലാലേട്ടൻ തന്നെ; ജയിലർ 2 വിവാദത്തിൽ പ്രതികരണവുമായി ആക്ഷൻ കൊറിയോഗ്രാഫർ
cancel

ചെന്നൈ: ‘ജയിലർ 2’വിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾക്കിടെ പ്രതികരണവുമായി ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസ. ചിത്രത്തിലെ കാർ രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണെന്ന് ആരാധകന്റെ കമന്റിന് മറുപടിയായി ചേതൻ വ്യക്തമാക്കി. ഇതോടെ സമൂഹമാധ്യമങ്ങളിൽ തുടരുന്ന ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.


രജനികാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ പ്രമുഖർ അണിനിരക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ‘ജയിലർ 2’ പ്രേക്ഷകർ കാത്തിരുന്നത്. ചിത്രം വിജയക്കുതിപ്പ് തുടരുന്നതിനിടെ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചെന്ന ആരോപണമാണ് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയത്.

ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്ന ചില രംഗങ്ങൾ സിനിമയിലില്ലെന്നും ക്ലൈമാക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമാണ് ആരാധകരുടെ ആരോപണം. ചിത്രത്തിന്റെ സംവിധായകൻ നെൽസണെതിരെയും വിമർശനമുയർന്നിരുന്നു. മോഹൻലാലിന്റെ വേഷത്തിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന പരാതിയും ആരാധകർ ഉന്നയിച്ചു.

ഇതിനിടെയാണ് ചേതൻ ഡിസൂസയുടെ മറുപടി ശ്രദ്ധ നേടിയത്. തന്റെ സമൂഹമാധ്യമ പോസ്റ്റിന് താഴെ ഒരു ആരാധകൻ മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിനെക്കുറിച്ചും കാറിലെ രംഗത്തിൽ അഭിനയിച്ചത് താരത്തിന്റെ ഡ്യൂപ്പാണോയെന്നും ചോദിച്ചു. ഇതിന് മറുപടിയായാണ് കാറിലെ രംഗത്തിൽ മോഹൻലാൽ തന്നെയാണ് അഭിനയിച്ചതെന്ന് ചേതൻ വ്യക്തമാക്കിയത്.

ചേതന്റെ പ്രതികരണം പുറത്തുവന്നതോടെ ആരാധകർക്കിടയിലെ തർക്കവും ശക്തമായി. ചിത്രത്തിലെ രംഗങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങൾ അതിരുകടന്നതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ചേതന്റെ മറുപടി മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്ന് മറ്റുചിലർ വാദിച്ചു. കാർ രംഗത്തിൽ കാണുന്നത് മോഹൻലാലല്ലെന്ന് വ്യക്തമാണെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

അതേസമയം, മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിക്കുറച്ചെന്ന ആരോപണത്തിൽ ചേതന്റെ പ്രതികരണം എല്ലാ ചോദ്യങ്ങൾക്കും മറുപടിയായിട്ടില്ല. ചിത്രത്തിലെ മറ്റ് രംഗങ്ങളെക്കുറിച്ചും ആരാധകർ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chetan D’Souza Clarifies Mohanlal’s Jailer 2 Scene
Next Story