Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിബിൻ ജോർജും ബാബുരാജും, താന്തോന്നിക്ക് ശേഷം ത്രില്ലർ ചിത്രവുമായി ജോർജ് വർഗീസ് ; 'ഐ. സി. യു'

text_fields
bookmark_border
Bibin George And Babu Raj Movie  ICU  Title Poster Out
cancel

ബിബിൻ ജോർജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ' ഐ. സി. യു'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. താന്തോന്നി ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോസാണ് നിർമാണം. സന്തോഷ് കുമാറിന്റേതാണ് കഥ , തിരക്കഥ , സംഭാഷണം . സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായികാ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക . മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന കഥാ പാത്രങ്ങൾ . ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ .

സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ , കലാസംവിധാനം- ബാവ , കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ , മേക്കപ്പ്- റോണക്സ് , ആക്ഷന്‍- മാഫിയ ശശി , സൗണ്ട് ഡിസൈന്‍- വിക്കി , കിഷൻ , ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ എ സ് ദിനേശ് , ആതിര ദില്‍ജിത്ത് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bibin George And Babu Raj Movie ICU Title Poster Out
Next Story