‘കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും...’; സൽമാൻ ഖാന് വീണ്ടും ഭീഷണി; ടൈഗർ ഷ്റോഫിനുനേരെയുള്ള വെടിവെപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsമുംബൈ: നടൻ ടൈർ ഷ്റോഫിനുനേരെയുള്ള വെടിവെപ്പിനു പിന്നാലെ സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും ഭീഷണി. ടൈഗർ ഷ്റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട അനിൽ പണ്ഡിറ്റിന്റേതെന്ന് പറയപ്പെടുന്ന ഓഡിയോ സന്ദേശത്തിലാണ് ഭീഷണി.
ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദസന്ദേശം. മുംബൈ ക്രൈംബ്രാഞ്ച് പുറത്തുവിട്ട ഓഡിയോയിൽ, സുരക്ഷാ സംവിധാനങ്ങളിൽ അമിതമായി വിശ്വസിക്കരുതെന്ന് സൽമാൻ ഖാന് അനിൽ മുന്നറിയിപ്പ് നൽകുന്നു. മാപ്പുപറഞ്ഞില്ലെങ്കിൽ നടന്റെ കുടുംബത്തെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ‘സൽമാൻ ഖാൻ, ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക. എന്റെ സഹോദരനായ ലോറൻസ് ബിഷ്ണോയിയോടോ, ബിഷ്ണോയ് സമുദായത്തോടോ നിങ്ങൾ മാപ്പുപറഞ്ഞില്ലെങ്കിൽ, വീട്ടിലെ ഒരു നായയെപ്പോലും ഞങ്ങൾ വെറുതെ വിടില്ല. നിങ്ങളുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും. ഇത് മനസ്സിൽ കുറിച്ച് വെച്ചോ. സുരക്ഷയുണ്ടെന്നും അതിനാൽ ഒന്നും സംഭവിക്കില്ലെന്നും കരുതരുത്” - അനിൽ പണ്ഡിറ്റ് ഓഡിയോയിൽ പറയുന്നതായി കേൾക്കാം.
ഞായറാഴ്ച രാത്രി ഫുട്ബാൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനുനേരെ രണ്ടുപേർ അഞ്ചു തവണയാണ് വെടിവച്ചത്. വെടിയുതിർക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കാറിന്റെ മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾക്ക് നേരെ വെടിയുതിർക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരാൾക്ക് വെടിയുതിർക്കാൻ കഴിഞ്ഞില്ല. ആറാം തവണ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടയിൽ തോക്ക് കേടായി. ജുഹുവിലെ റോഡിൽവച്ചാണു ബൈക്കിലെത്തിയ മൂന്നംഗസംഘം വെടിവച്ചത്. നടൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവറുടെ ഇടതുകൈക്കു പരിക്കേറ്റു. ഈ സമയം റോഡിലൂടെ പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർക്കും പരിക്കേറ്റു. നടൻ സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതാണു പ്രകോപനമെന്ന് കരുതുന്നു.
അന്വേഷണം മഹാരാഷ്ട്ര സർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തിനായി 15 സംഘങ്ങളെ നിയോഗിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിനെ സന്ദർശിച്ചു. അതേസമയം, അക്രമികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി. ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുമായി സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

