Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹൃദയത്തോടടുത്തുനില്‍ക്കുന്നു'; അല്ലു അർജുന്റെ കരിയർ മാറ്റിയ ചിത്രത്തിന് 14 വയസ്

text_fields
bookmark_border
Allu Arjun Shares Memory Of  super Hit Movie Arya 2
cancel

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെ മലയാളികള്‍ക്കിടയിലും ജനപ്രിയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ടു ചിത്രങ്ങളാണ് ആര്യയും ആര്യ-2 വും. സുകുമാര്‍ സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് അല്ലു അര്‍ജുന്റെ താരമൂല്യം വർധിച്ചിരുന്നു.

ഇപ്പോഴിതാ ആര്യ 2-വിന്റെ 14ാം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. എന്നെന്നും ഹൃദയത്തോടടുത്തുനില്‍ക്കുന്ന ചിത്രം എന്നാണ് ആര്യ 2-വിനെ അല്ലു അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ആര്യ 2നെ കുറിച്ച് നടൻ വാചാലനായത്.

2010-ല്‍ പുറത്തിറങ്ങിയ ചിത്രം ദക്ഷിണേന്ത്യ എമ്പാടും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ഗാനങ്ങളും പ്രണയരംഗങ്ങളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു.

ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ സുകുമാറിന്റെ ആര്യ, ആര്യ-2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പോലെ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ 'പുഷ്പ'യിലൂടെ വർധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്ത വർഷമാണ് 'പുഷ്പ 2' തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allu Arjun Shares Memory Of super Hit Movie Arya 2
Next Story