Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാൻ ഉപദ്രവിക്കുമായിരുന്നു; നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഐശ്വര്യ റായി ബച്ചൻ

text_fields
bookmark_border
സൽമാനും ഐശ്വര്യ റായിയും ഒന്നിച്ച് ഒരുവേദിയിൽ എത്താറില്ല
Aishwarya Rai Bachchan  About Breakup With Salman Khan
cancel

വിവാഹം വരെ എത്തിയ ബന്ധമായിരുന്നു താരങ്ങളായ ഐശ്വര്യ റായി ബച്ചന്റേയും സൽമാൻ ഖാന്റേയും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവർ അധികം വൈകാതെ വേർപിരിയുകയായിരുന്നു. പ്രണയം വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആഷ്- സൽമാൻ ഖാൻ പ്രണയകഥ ബോളിവുഡിൽ ഇടംപിടിക്കാറുണ്ട്.

ഇപ്പോഴിതാ സൽമാൻ ഖാനുമായിട്ടുള്ള വേർപിരിയലിനെ കുറിച്ച് ഐശ്വര്യ റായി മുൻപ് പറഞ്ഞത് വൈറലാവുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. നടൻ ശരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാൽ ഭാഗ്യവശാൽ അതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നും നടി വ്യക്തമാക്കി.

ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷവും അദ്ദേഹം എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു. കൂടാതെ എന്റെ സഹപ്രവർത്തകരുമായി എനിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെയുള്ളവരുമായി നല്ല ബന്ധമായിരുന്നു. പലപ്പോഴും സൽമാൻ ഖാൻ ശരീരികമായി ഉപദ്രവിച്ചിരുന്നു. എന്നാൽ ഭാഗ്യവശാൽ അടയാളങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ ജോലിക്ക് പോകുമായിരുന്നു; സൽമാൻ ഖാനുമായി വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.

ഇപ്പോഴും സൽമാനും ഐശ്വര്യ റായിയും അധികം ഒന്നിച്ച് ഒരുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aishwarya Rai Bachchan About Breakup With Salman Khan
Next Story